പത്തനംതിട്ട: മുട്ടത്തുകോണം അയത്തിൽ കുന്നുംപുറത്ത് കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അംഗത്വവിതരണം പാലക്കുഴിയിൽ കുടുംബാംഗമായ മലയാലപ്പുഴ തണ്ടാരിൽ നിന്ന് ഫോറം സ്വീകരിച്ച് മുഖ്യരക്ഷാധികാരി സുധാകരണപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡി.പ്രസാദ് ചെയർമാനായി കുടുംബയോഗം ചരിത്രരചനാ കമ്മിറ്റി രൂപീകരിച്ചു. വൈസ് പ്രസിഡന്റ് എം.കെ മണികണ്ഠൻ, ജോയിന്റ് സെക്രട്ടറി മോഹനൻ ഒറ്റപ്ളാവ് നിൽക്കുന്നതിൽ, ട്രഷറർ രമേഷ് ബാബു എന്നിവർ സംസാരിച്ചു.