 
മല്ലപ്പളളി :മണിമലയാറിന് സമീപത്തെ മല്ലപ്പളളി പടുതോട് പമ്പുഹൗസ് മാലിന്യക്കൂമ്പാരമാകുന്നു. കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റുമാണ് പമ്പ് ഹൗസിന് സമീപത്തായി അടിഞ്ഞുകൂടിയിരിക്കുന്നത്. രണ്ട് പഞ്ചായത്തിൽ ജല ലഭ്യത ഉറപ്പു വരുത്തേണ്ട പമ്പ് ഹൗസാണ് വൃത്തിഹീനമായി കിടക്കുന്നത്. ജലലഭ്യത കുറവുള്ള എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തുകളിൽ ഈ പമ്പുഹൗസിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടിയന്തരമായി മാലിന്യം നീക്കം ചെയ്യാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു