ambulance

കോന്നി : ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ഏരിയാസെക്രട്ടറിയുമായിരുന്ന സി.ജി. .ദിനേശിന്റെ സ്മരണാർത്ഥം ഡി.വൈ.എഫ്.ഐ വാങ്ങിയ ആംബുലൻസ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് നാടിനുസമർപ്പിച്ചു. സി.ജി.ദിനേശിന്റെ അമ്മ ദേവകിയമ്മ വി.കെ.സനോജിന് താക്കോൽ കൈമാറി. ബ്ലോക്ക് പ്രസിഡന്റ് വി.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാസെക്രട്ടറിയേറ്റംഗം പി. ജെ.അജയകുമാർ, ഏരിയാസെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി. സതീഷ് കുമാർ, പ്രസിഡന്റ് സംഗേഷ് ജി നായർ, സംസ്ഥാന കമ്മിറ്റിയംഗം ആർ.മനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, ജിജോ മോഡി, രേഷ്‌മ മറിയംറോയി, എം.അനീഷ് കുമാർ, സി. സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.