ചെങ്ങന്നൂർ: ആല ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2016 മുതൽ 2019 വരെയുള്ള അദ്ധ്യായന വർഷങ്ങളിൽ പഠിച്ചിരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഇ -ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് തുക ഇന്ന് മുതൽ 20 വരെ സ്‌കൂളിൽ നിന്ന് വിതരണം ചെയ്യും. വിദ്യാർത്ഥികൾ രാവിലെ 9.30 മുതൽ 4വരെ വരെയുള്ള സമയത്ത് തിരിച്ചറിയൽ രേഖകളുമായി നേരിട്ട് സ്‌കൂളിലെത്തി തുക കൈപ്പറ്റേണ്ടതാണ്.