മല്ലപ്പള്ളി : എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും ഭാഗവത സപ്താഹം 9 ന് സമാപിക്കും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണ ഭട്ടതിരിപ്പാട് ഇന്ന് രാവിലെ 6 നും 6.30 നും മദ്ധ്യേ കൊടിയേറ്റും. 6 ന് ഉച്ചയ്ക്ക് 3 ന് ഗോവർദ്ധന പൂജാ അഭിഷേകം. 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന 7.30 ന് കരോക്കേ ഗാനമേളയും കാവ്യ സന്ധ്യയും . 7 ന് 11.30 ന് രുക്മിണി സ്വയംവരം. 10 ന് 12 ന് ഉത്സവബലിദർശനം 7 ന് ഭക്തിഗാനസുധ. 11 ന് 9.30 ന് ഓട്ടൻ തുള്ളൽ .7 ന് സേവ .9.30 ന് നൃത്ത നൃത്യങ്ങൾ. 11 ന് പള്ളിവേട്ട .12 ന് പള്ളിക്കുറുപ്പ്. 12 ന് വൈകിട്ട് 5 ന് ആറാട്ട് ബലി .7 ന് ആറാട്ട് തുടർന്ന് സംഗീത സദസ്.