 
കോന്നി: താലൂക്ക് ആശുപത്രിയിൽ കെ .യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തി. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിക്കാനാണ് അടിയന്തര സന്ദർശനം നടത്തിയത്. ലബോറട്ടറി പ്രവർത്തനം 24 മണിക്കൂറുമാക്കണമെന്നും ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഒാഫീസർക്ക് നിർദ്ദേശം നൽകി. അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത് പുനക്രമീകരിക്കുമെന്ന് ഉറപ്പു നൽകി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൽ. അനിതാകുമാരി, ഡി.പി.എം ഡോ. ശ്രീകുമാർ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജയ് ഏബ്രഹാം, എൻ.എച്ച്.എം കൺസൾട്ടന്റ് എൻജിനീയർ അരുൺ ജേക്കബ് പ്രസാദ് തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.