 
കല്ലൂപ്പാറ: അമ്പാട്ടുഭാഗം ഗവൺമെന്റ് എൽ പി സ്‌കൂൾ റിട്ട ഹെഡ്മാസ്റ്റർ, പേരാലുംമൂട്ടിൽ മൂക്രാമണ്ണിൽ മലയിൽ എം. എ. വറുഗീസ് (95) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പൊടിയാടി കുഴിപ്പള്ളി പീടികയിൽ പരേതയായ അന്നമ്മ വറുഗീസ്. മക്കൾ: അന്നമ്മ മത്തായി (ദുബായ്), എബ്രഹാം വറുഗീസ് (സൗദി അറേബ്യ), എം വി തോമസ് (ഏജീസ് ഓഫീസ് കോഴിക്കോട്), റെജി വറുഗീസ് (ഡി എസ് ഡി കൊച്ചി). മരുമക്കൾ:ടി സി മത്തായി (ദുബായ്), കുഞ്ഞമ്മ എബ്രഹാം, എലിസബേത്ത് തോമസ്, ഷീല റെജി.