പന്തളം:ക്ഷേത്രദർശനത്തിനെത്തിയ അഞ്ചുപേരെ പട്ടി കടിച്ചു. ശബരിമല ദർശനം കഴിഞ്ഞ് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്ര ദർശനത്തിനെത്തിയ കാസർകോട് സ്വദേശികൾക്കാണ് പട്ടിയുടെ കടിയേറ്റത് . ഇവരെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മണികണ്ഠനാൽത്തറ ​ ക്ഷേത്ര റോഡിൽ വച്ചാണ് പട്ടിയുടെ കടിയേറ്റത്. തിരക്കിലേക്ക് ഓടിയെത്തിയ പട്ടി പലരെയും കടിച്ച ശേഷം ഓടിപ്പോവുകയായിരുന്നു .