 
ചെങ്ങന്നൂർ: മുളക്കുഴ കാഞ്ഞിരത്തുംമൂടിന് സമീപം പിക്ക് - അപ് വാൻ 11 കെ.വി വൈദ്യുത പോസ്റ്റിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ രാത്രി 8.30നാണ് അപകടം. കളളുമായി എത്തിയ വാനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരത്തും മൂട്, പെരിങ്ങാല, വായനശാല, തടത്തിൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ 250 ഉപഭോക്താക്കളുടെ വൈദ്യുതി തടസപ്പെട്ടു.
ഇന്ന് ഉച്ചയോടുകൂടിയെ വൈദ്യുതിബന്ധം പൂർണ്ണമായി പുനസ്ഥാപിക്കാൻ കഴിയുകയുള്ളു.