03
കോൺഗ്രസ്‌ പ്രവർത്തകർ അടൂർ ജനറൽ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചപ്പോൾ

അടൂർ: ജനറൽ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ജീവനക്കാരുടെ ഭാഗത്ത്‌ നിന്നുള്ള നിസഹകരണം കാരണം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതിലും ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ പ്രധാന ആശുപത്രി നേരിടുന്ന ഈ ദുരവസ്ഥക്ക് എതിരെ പരാതിപെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിലും പ്രതിക്ഷേധിച്ചാണ് സൂപ്രണ്ടിനെ തടഞ്ഞു വച്ചത് .അര മണിക്കൂർ നീണ്ട് നിന്ന പ്രതിക്ഷേധത്തെ തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ, കോൺഗ്രസ്‌ അടൂർ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, സലാവുദ്ധീൻ, അംജത് അടൂർ, ബിജു ചാങ്കൂർ, എബി തോമസ്, ഗോപിനാഥ്, നെസ്മൽ കാവിളയിൽ, ഷിബു ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.