 
അടൂർ : പെരിങ്ങനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് ക്യാമ്പിന്റെ സമാപന സെഷൻ ഉദ്ഘാടന സമ്മേളന പരിപാടി വേറിട്ടതായി. തിരുവിതാംകൂർ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടറും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് സോമ അവതരിപ്പിച്ച ബോഡുബെറൂ ബഹുഭാഷാ നാട്ടു സംഗീതം വേറിട്ട കലാ വിരുന്നായി.
ആഫ്രിക്കൻ നാട്ടു വാദ്യോപകരണവും മാലിയിലെപെരുംചെണ്ടയും ഉപയോഗിച്ചാണ് പരിപാടി അരങ്ങേറിയത്. വിവിധ ഭാഷകളിലെ നാട്ടീണങ്ങൾക്ക് താളവും ചുവടും ആരവവും ആർപ്പുവിളികളും കൂട്ടിച്ചേർത്തു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്നപ്പോൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ക്യാമ്പിൽ പങ്കെടുത്തവർക്ക് വേറിട്ടൊരു വിസ്മയാനുഭവമായി. പി.ടി.എ പ്രസിഡന്റ് വിനു ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ.സുധ,ഹെഡ്മിസ്ട്രസ്.പി.വി ജെസി, തിരുവിതാംകൂർ നാട്ടറിവ് പഠന കേന്ദ്രം കോർഡിനേറ്റർ സന്ദീപ് പുലിത്തിട്ട , അദ്ധ്യാപകരായ സിന്ധു മാധവൻ, മിനി കുമാരി, പി.ടി.എ അംഗങ്ങളായ സുമനരേന്ദ്ര, സുനു സന്ദീപ്, റെജി, ജി.രാധാമണി, സിവിൽ പൊലീസ് ഓഫീസർ ആർ.അമൽ, പൂർവ വിദ്യാർത്ഥികളായ അമൽജിത്ത്, അരവിന്ദ് രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.