f

കോന്നി : താലൂക്ക് വികസന സമിതിയുടെ ഈ മാസത്തിലെ യോഗം ഇന്ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസിൽ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥർ, താലൂക്ക് പരിധിയിൽ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നിയമസഭയിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, താലൂക്ക് തലങ്ങളിൽ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, വൈദ്യുതിബോർഡ്, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് കോന്നി തഹസീൽദാർ അറിയിച്ചു.