പത്തംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് പള്ളിയിൽ ഒാർമപ്പെരുന്നാളിന്റെ ഭാഗമായി കൽക്കുരിശ് ശുദ്ധീകരണവും നഗരപ്രദക്ഷിണവും നാളെ. വൈകിട്ട് 5.30ന് കൽക്കുരിശ് ശുദ്ധീകരണം. ഏഴിന് പ്രദക്ഷിണം. പള്ളിയിൽ നിന്നാരംഭിച്ച് ടൗൺ കുരിശടിയിൽ ധൂപപ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ തിരിച്ചെത്തും. പെരുന്നാൾ എട്ടിന് സമാപിക്കും.