അടൂർ : ആയൂർവേദ ഔഷധ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തി അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ അരണ്യ പാഠങ്ങൾ എന്ന പുസ്തകം മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ പുസ്തകം ഏറ്റുവാങ്ങി. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഡി.എഫ് ഒ കെ.എൻ ശ്യാംമോഹൽ ലാൽ ഐ.എഫ്.എസ് പുസ്തകപരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവികുഞ്ഞമ്മ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ബാബു, പുസ്തകത്തിന്റെ ജനറൽ എഡിറ്റർ കണിമോൾ, കെ.ഹരിപ്രസാദ് , സജി വർഗീസ്, വിമൽ കുമാർ കെ, അമൽദേവ് എന്നിവർ പ്രസംഗിച്ചു.