പത്തനംതിട്ട : കുമ്പഴ , മലയാലപ്പുഴ റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിക്കും. ഈ വഴി പോകുന്ന വാഹനങ്ങൾ കുമ്പഴ കളീയ്ക്കപ്പടി പ്ലാവേലി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.