 
അടൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ഏനാദിമംഗലം പഞ്ചായത്തിൽ 15 വാർഡുകളിലും ഡിസംബർ 22, 24 തീയതികളിൽ നടത്തിയ സർവേ, സാമ്പിൾ ടെസ്റ്റ് എന്നിവയിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി മലേറിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ 'മലേറിയ വിമുക്ത പഞ്ചായത്ത്' എന്ന പദവി ലഭ്യമായി. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ മലേറിയ വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് മെഡിക്കൽ ഓഫീസർ ഡോ.ബെറ്റ്സി ജേക്കബിന് പ്രസിഡന്റ് കൈമാറി.യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിജ മാത്യു, മെമ്പറുമാരായ മിനി മനോഹരൻ, ലക്ഷ്മി ജി.നായർ, അനൂപ് വേങ്ങവിള, ജീനഷിബു, അരുൺരാജ്, ലത, ജെ.പ്രകാശ്, വിദ്യാ ഹരികുമാർ, കാഞ്ചന, സതീശ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ അലക്‌സ് ടോം, ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി ആശ എന്നിവർ പങ്കെടുത്തു.