
പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലയിൽ ഓംബുഡ്‌സ് മാൻ ഓഫീസ് ആരംഭിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് താത്കാലിക ഒാഫീസ്. രാധാകൃഷ്ണക്കുറുപ്പാണ് ഓംബുഡ്‌സ് മാൻ. ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും, ജനപ്രതിനിധികൾക്കും പരാതികൾ ഓംബുഡ്‌സ് മാന് സമർപ്പിക്കാം.വിലാസം.- ഓംബുഡ്‌സ് മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, വളഞ്ഞവട്ടം പി.ഒ, തിരുവല്ല, 689104. ombudsmanpta@gmail.com ഫോൺ: 9447556949.