mm

പത്തനംതിട്ട: പട്ടിക വിഭാഗങ്ങളുടെ തൊഴിൽ സംരക്ഷണവും സ്കൂൾ നിയമന സംവരണവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലയിൽ നിന്ന് 500 പാേസ്റ്റുകാർഡുകൾ അയയ്ക്കാൻ കേരള സാംബവർ സൊസൈറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പുരുഷോത്തമൻ, വി.ആർ.രാമൻ, ബിനുകുമാർ പന്തളം, സി.എ.രവീന്ദ്രൻ, കുറിച്ചിമുട്ടം ആനന്ദൻ, പ്രീതി രാജേഷ്, സി.കെ.രാജൻ, ലത ബിജു, കോന്നിയൂർ ആനന്ദൻ എന്നിവർ സംസാരിച്ചു.