റാന്നി: വാഹനപരിശോധനക്കിടെ ചാരായവുമായി ഒരാൾ പിടിയിലായി. ഇടമുറി കേളാച്ചി വീട്ടിൽ ഇമ്മാനുവേൽ ആന്റണി(സണ്ണി60)യാണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്.തിങ്കളാഴ്ച ഉച്ചയോടെ മുക്കട - ഇടമൺഅത്തിക്കയം ശബരിമല പാതയിൽ സെന്റ് ആന്റണീസ് ചർച്ച് കുരിശടിയുടെ സമീപം നടത്തിയ വാഹന പരിശോധനയിലാണ് സണ്ണി പൊലീസ് പിടിയിലായത്. വാഹനത്തിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.സൂഹൃത്തുക്കളുമൊത്ത് സ്വയം വാറ്റിയതാണ് ചാരായമെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ സി.ഐ പി.ബി നഹാബ്, സി.പി.ഒ പി.വി വിഷ്ണു, എസ്.നഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.