 
റാന്നി: കേരളത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി റാന്നിയിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. റാന്നി അങ്ങാടി പേട്ട ജംഗ്ഷനിൽ നിന്നും നൂറ് കണക്കിനെ പ്രവർത്തകർ അണിനിരന്ന പ്രതിക്ഷേധ പ്രകടനം ഇട്ടിയപ്പാറ സെട്രൽ ജംഗഷനിൽ സമാപിച്ചു. യോഗത്തിൽ ശബരിഗിരി ജില്ലാ സഹകാര്യവാഹ്, കെ.എസ്, അനിൽ കുമാർ, മുഖ്യ പ്രഭാഷണം നടത്തി, ബി.ജെപി.ജില്ലാ സെക്രട്ടറി, ഷൈൻ ജി കുറുപ്പ്, ബി.എം.എസ് ജില്ലാ സെക്രട്ടറി, പി.എസ്.ശശി, ബി.ജെ.പി.മുൻ സംസ്ഥാന സമതിയംഗം അനോജ് കുമാർ ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ സന്തോഷ്, , ബിജെപി,മണ്ഡലം പ്രസിഡന്റുമാരായ,സന്തോഷ് കുമാർ, സിനു പണിക്കർ, ജന.സെക്രട്ടറിമാരായ, വിനോദ് മന്ദിരം, ബിനു സി മാത്യു, വാർഡ് മെമ്പറുമാരായ, മന്ദിരം രവീന്ദ്രൽ,എ.എസ്.വിനോദ്, അരുൺ എന്നിവർ നേതൃത്വം നല്കി.