പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെയും ശനിയാഴ്ചയുമായി അടൂർ എസ്. എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10ന് പതാക ഉയർത്തൽ, തുടർന്ന് നിലവിലുള്ള ജില്ലാ കൗൺസിൽ യോഗം. എട്ടിനു രാവിലെ പത്തിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ജോർജ് മാമ്മൻ കൊണ്ടുർ മുതിർന്ന പെൻഷൻകാരെ ആദരിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ബി.സി. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് വനിതാ സമ്മേളനം സംസ്ഥാന ട്രഷറർ കെ. പി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് നാദിറ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് സുഹൃദ് സമ്മേളനം യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. രാഹൂൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ്, സെക്രട്ടറി ചെറിയാൻ ചെന്നീർക്കര , ട്രഷറർ വിൽസൺ തുണ്ടിയത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.