ചെങ്ങന്നൂർ: ഇടതുപക്ഷത്തിന്റെ തണലിൽ പോപ്പുലർ ഫ്രെണ്ട് മതമൗലികവാദികൾ കേരളത്തിൽ തീവ്രവാദം വളർത്തുകയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ പറഞ്ഞു. എസ്.ഡി.പി.ഐ പോപ്പുലർഫ്രണ്ട് ഭീകരവാദത്തിനെതിരെ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് ഭരണകൂടം സംരക്ഷണം നൽകണമെന്നും ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുത ബലഹീനതയായി കരുതരുതെന്നും വി.ആർ രാജശേഖരൻ പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് മുരളീധരൻപിള്ള കീഴോട്ടിൽ അദ്ധ്യക്ഷനായി. ഒ.കെ അനിൽകുമാർ,സി.മുരളി,സി.എം രതീഷ്, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സദാശിവൻപിള്ള, ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഡോ.ഗീത, കെ.ജി കർത്ത, പ്രശാന്ത് മേക്കാട്ടിൽ, സിന്ധു സുരേഷ് പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, കലാരമേശ്, രമേശ് പേരിശേരി തുടങ്ങിയവർ പ്രസംഗിച്ചു. മുണ്ടൻകാവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെങ്ങന്നൂർ ടൗൺചുറ്റി മാർക്കറ്റ് കവലയിൽ സമാപിച്ചു.