 
തിരുവല്ല: ശാസ്ത്ര പഠനം വിഷയാധിഷ്ഠിതമായി വേർതിരിച്ച് വ്യത്യസ്ത ലാബുകളിലായി പ്രവർത്തന സജ്ജമാക്കിയ ശാസ്ത്രപോഷിണി മോഡൽലാബിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. നെടുമ്പ്രം ഗവ.ഹൈസ്ക്കൂളിൽ കേരള സയൻസ് ആൻഡ് ടെക്നോളജി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബിന്റെ പ്രവർത്തനങ്ങളാണ് തുടക്കംകുറിച്ചത്. ഡി.ഇ.ഒ പ്രസീന ആർ അദ്ധ്യക്ഷത വഹിച്ചു.എ.ഇ.ഒ മിനികുമാരി, പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, ഹെഡ്മിസ്ട്രസ് സംഗീത പി.എസ്, പി.ടി.എ പ്രസിഡന്റെ് സന്തോഷ്.വി, ദീപ റേച്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.