തിരുവല്ല: നഗരമദ്ധ്യത്തിലെ കെട്ടിട സമുച്ചയത്തിന് പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാർത്തോമ്മ ബിൽഡിംഗിന് പിൻവശത്തെ ചവറു കൂനയ്ക്കാണ് തീപിടിച്ചത്. വാർഡ് കൗൺസിലർ ജിജി വട്ടശേരിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോസ്ഥർ ചേർന്ന് ഉടൻതന്നെ തീ അണച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി.