mulakkuzha
നെഹ്രു യുവകേന്ദ്രയുടെയും മുളക്കുഴ രഞ്ജിനി ആർട്‌സ് ആന്റ്് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ജൈവകൃഷി പരിശീലനം മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പദ്മാകരൻ ഉദ്ഘടനം ചെയ്യുന്നു

ചെങ്ങന്നൂർ: നെഹ്രു യുവകേന്ദ്രയുടെയും മുളക്കുഴ രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ മുന്ന് മാസകാലം നീണ്ടു നിൽക്കുന്ന ജൈവ കൃഷി പരിശീലനവും, ക്ലാസും ആരംഭിച്ചു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ ഉദ്ഘടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ഫാം ജേർണലിസ്റ്റ് അഭിലാഷ് കരിമുളയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർബീന ചിറമേൽ, മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹനൻ, മനു എം,കെ.എൻ.സദാനന്ദൻ, ടി.എ മോഹനൻ, സിന്ധു ബിനു, രതീഷ് എസ്,സിനു എം, കാവ്യാ സുരേന്ദ്രൻ, ആലപ്പുഴ നെഹ്‌റു യുവ കേന്ദ്ര ചെങ്ങന്നൂർ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ രഞ്ജു വി.കെ,കുമാരി ഉത്തര.പി എന്നിവർ പ്രസംഗിച്ചു.എം.ജി യൂണിവേഴ്‌സിറ്റിർ റിട്ട.ഡപ്യൂട്ടി രജിസ്ട്രാർ എം.എം സോമരാജനെ പരിശീലന പരിപാടികളുടെ കോ-ഓർഡിനേറ്ററായി യോഗം തിരഞ്ഞെടുത്തു.