 
മല്ലപ്പള്ളി: എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹിന്ദു സമൂഹത്തിനു നേരെ ഉയർത്തുന്ന ഭീകരതയ്ക്കെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ പ്രതിഷേധ റാലി നടത്തി. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ അമ്മമാരടക്കമുള്ള ആയിരങ്ങൾ അണിനിരന്നു. ആർ.എസ്.എസ്., ബി.ജെ.പി, യുവമോർച്ച, ബി.എം.എസ്, എ.ബി.വി.പി എന്നിങ്ങനെ സംഘത്തിന്റെ വിവിധക്ഷേത്ര കാര്യകർത്താക്കളും അനുഭാവികളും പ്രകടനത്തിൽ പങ്കെടുത്തു. പി.സുനിൽ, സി.എൻ.രവികുമാർ, പ്രദീപ് കുമാർ, ഡോ.സതീഷ് പ്രണവം,എൻ.സന്തോഷ് കുമാർ, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രകാശ് വടക്കേമുറി, സുരേഷ് പെരുമ്പെട്ടി, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.