 
പന്തളം: കനത്ത സുരക്ഷാ സന്നാഹത്തോടെ വിവിധ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ പന്തളത്ത് പ്രകടനം നടത്തി. ബുധനാഴ്ച വൈകിട്ട് മെഡിക്കൽ മിഷൻ ജംഗ്ക്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സമാപിച്ചു. ആലപ്പുഴയിൽ ഉണ്ടായ അക്രമത്തിൽ പ്രധിക്ഷേധിച്ചാണ് പന്തളത്ത് പ്രകടനം നടത്തിയത്. പ്രകടനം ആരംഭിച്ചപ്പോൾ എം.സി.റോഡിൽ ഗതാഗതം പൊലീസ് നിയന്ത്രിച്ചു. ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പ്രതാപൻ, ആർ.എസ്.എസ്.താലൂക്ക് സഹകാര്യവാഹ് സി.ജി.ബിനു, അശോകൻ കുളനട, ബി.കൃഷ്ണകുമാർ, എം.ബി ബിനുകുമാർ എന്നിവർ നേതൃത്വം നൽകി .ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ, അടൂർ ഡി.വൈ.എസ്.പി.ആർ.ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം പന്തളത്ത് നിലയുറപ്പിച്ചിരുന്നു.