 
റാന്നി : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂകുരുവിള (തമ്പി) യുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത്. റാന്നി- ഇട്ടിയപ്പാറ പോസ്റ്റ് ഒാഫീസ് ജംഗ്ഷനിൽ കമ്പ്യൂട്ടർ സെയിൽസ് , സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചായിരുന്നു അപകടം. ഡിനുവിനൊപ്പം കാറിലുണ്ടായിരുന്ന റാന്നി കല്ലുംപറമ്പിൽ കെ.എസ് ഷിനു (38), മന്ദമരുതി പനംതോട്ടത്തിൽ ജിബി ജോൺ ( 33 ), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോയി മടങ്ങുകയായിരുന്നു സംഘം. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയിൽ. മാതാവ് സാലമ്മ. സഹോദരൻ ഡിലു കുരുവിള.