dd

പത്തനംതിട്ട : വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് വി.എച്ച്.എസ്.ഇ വിജയിച്ച വിദ്യാർത്ഥികൾക്കായി 25ന് കുമ്പഴ എം.പി വി.എച്ച്.എസ്.എസിൽ തൊഴിൽ മേള

സംഘടിപ്പിക്കുന്നു. ആരോഗ്യം, എൻജിനീയറിംഗ്, മെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം, ഓട്ടോമൊബൈൽ മേഖലകളിലായി നാൽപതോളം കമ്പനികൾ മേളയിൽ പങ്കെടുക്കും.

സൗജന്യ രജിസ്‌ട്രേഷനായി സമീപത്തുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളുമായി

ബന്ധപ്പെടണം. ഇന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 94988771777, 9446192055, 9447059620.