പത്തനംതിട്ട: കേരള കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ എല്ലാവർക്കും ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റിനു മുമ്പിൽ ഭൂരഹിതരുടെയും ഭവനരഹിതരുടെയും സംഗമം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ജി രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം വി.കെ പുരുഷോത്തമൻ പിള്ള, കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ, രാജു കടകരപ്പള്ളി, പി.കെ തങ്കൻ, ഷാജി പി.തോമസ്, തെക്കേപ്പുറം വാസുദേവൻ, കെ.സി സരസൻ, ബിജു ചെന്നീർക്കര, സരസ്വതി ഗോപി, കുട്ടൻ കുറ്റൂർ, പി.എസ് റജി, പി.ടി മാത്യു എന്നിവർ പ്രസംഗിച്ചു.