child
നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ സ്‌പെഷ്യൽ കെയർ സെന്റർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാനസികോല്ലാസത്തിന് സ്‌പെഷ്യൽ കെയർ സെന്റർ തുറന്നു. പൊടിയാടി ഗവ.ഹൈസ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം പ്രത്യേക കൗൺസിലിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച്‌ തെറാപ്പി, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ എന്നിവ ഈ കേന്ദ്രത്തിൽനിന്ന്‌ നൽകും. പഞ്ചായത്തിൽ ഭിന്നശേഷിക്കാരായ 30 കുട്ടികളാണുള്ളത്. ഡി.ഇ.ഒ.പി.ആർ.പ്രസീന അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ.വി.കെ.മിനികുമാരി പദ്ധതി വിശദീകരണം നടത്തി. ജെ.പ്രീതിമോൾ, ജിജോ ചെറിയാൻ, പി.സംഗീത, വി.സന്തോഷ്, എസ്.ശാന്തകുമാരി, ശരണ്യ ആർ.നായർ തുടങ്ങിയവർ സംസാരിച്ചു. ബ്രയിലി ദിനാചാരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ ചിത്രപ്രദർശനവും വിവിധ കലാപരിപാടികളും നടന്നു.