തിരുവല്ല : ഓതറയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കാനെത്തിയ വനിതാ വാർഡുമെമ്പർക്ക് മർദ്ദനമേറ്റു. ഇരവിപേരൂർ 10ാം വാർഡ് മെമ്പർ ബിജി ബെന്നിക്കാണ് മർദ്ദനമേറ്റത്. നാലു വയസുകാരിയെ നായ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു വാർഡ് മെമ്പർ. ഇതിനിടെയാണ് മെമ്പർക്ക് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഓതറ ഇരഞ്ഞി മോടിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ ബിജി ബെന്നി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്തംഗത്തിന്റെ പരാതിയിൽ ജോമോൻ,സിബി, ചെറിയാൻ സി തോമസ് എന്നിവർക്കെതിരെ കേസെടുത്തതായി തിരുവല്ല പൊലീസ് പറഞ്ഞു.