പത്തനംതിട്ട :കേരള ജനവേദി 20-ാം ജന്മദിനാചരണം നാളെ നടക്കും. രാവിലെ 9.30ന് കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ജന്മദിനാചരണം മുന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും. കെ.എ.എസ് പരീക്ഷയിൽ 46-ാം റാങ്ക് നേടിയ മഞ്ജുവിനെയും കേരള സർവകലാശാലയുടെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡിന് അർഹയായ എം.ആഷിദയെയും ചടങ്ങിൽ ആദരിക്കും. ജന വേദി അംഗങ്ങളുടെ കലാപരിപാടികളും നടക്കും.