reeth
വഴിവിളക്ക് കത്തിക്കാത്തതിൽ പ്രതിഷേധിച്ച് മലയാലപ്പുഴ പഞ്ചായത്ത് ഒാഫീസിൽ പ്രതീകാത്മക വഴിവിളക്കിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു

മലയാലപ്പുഴ: പഞ്ചായത്തിൽ വഴിവിളക്കുകൾ കത്തിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത്‌ അംഗം ഷീബ രതീഷിന്റെ സത്യഗ്രഹ സമരം മൂന്ന് ദിവസം പിന്നിട്ടു. കത്താത്ത വഴിവിളക്കുകൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ പ്രതീകാത്മക വിളക്കുകാലിൽ വാർഡുമെമ്പർ റീത്തു സമർപ്പിച്ചു. യുവമോർച്ച ചിറ്റാർ മണ്ഡലം പ്രസിഡന്റ്‌ പി.പ്രവീൺ, സമര സമിതി കൺവീനർ ജി.മനോജ്‌, പ്രവീൺ കുമാർ പ്ലാവറ, സി.കെ ശ്രീജിത്ത്, പി.പ്രശാന്ത്, അരുൺരാജ്, വിഷ്ണു ബി.നായർ, ഋഷി രതീഷ് എന്നിവർ നേതൃത്വം നൽകി.കാൽനടയായി യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് സമര സമിതിയുടെ നേതൃത്വത്തിൽ രാത്രിയിൽ പന്തങ്ങൾ കത്തിച്ചു വെളിച്ചം നൽകും.