q

പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അക്കാഡമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിലുള്ള സ്വദേശ് മെഗാ ക്വിസ് മത്സരത്തിന്റെ ഉപജില്ലാതല മത്സരം നാളെ നടക്കും. സ്‌കൂൾ തലത്തിൽ എൽ.പി, യു.പി, എച്ച് .എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കൈവരിച്ച വിദ്യാർത്ഥികൾ പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപത്രവുമായി 1.30ന് ഉപജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് അക്കാഡമിക് കൗൺസിൽ കൺവീനർ ഫിലിപ്പ് ജോർജ് അറിയിച്ചു. ഫോൺ 9447556151.