പ്രമാടം : കേരള വെള്ളാള മഹാസഭ പത്താം ഉപസഭയുടെ വാർഷികവും തിരഞ്ഞെടുപ്പും കോന്നി യൂണിയൻ പ്രസിഡന്റ് പി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി.രാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. രാജേന്ദ്രൻ പിള്ള, എ.സോമനാഥപിള്ള, എ. ബാലകുമാർ, പി. സുബ്രഹ്മണ്യപിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ. കൈലാസ് (പ്രസിഡന്റ്), ടി.വി.രാമചന്ദ്രപിള്ള (സെക്രട്ടറി), കെ.ജി. മധുസൂദനൻപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.