 
റാന്നി: അത്തിക്കയം പെരുനാട് റോഡിൽ ചേന്നംപാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പെരുനാട്ടിൽ നിന്ന് അത്തിക്കയത്തേക്ക് വരികയായിരുന്ന ബസിലാണ് ഇടിച്ചത്. നാറാണംമൂഴി കൃഷി ഭവനിലെ കൃഷി ഓഫീസറാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം . ബൈക്ക് യാത്രികനെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അപകടം മൂലം പാതയിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. പെരുനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു