പന്തളം: മൃഗ സംരക്ഷണ വകുപ്പിന്റെയും ഓണാട്ടുകര വികസന ഏജൻസിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് സങ്കരയിനം പോത്തുകുട്ടികളെയും ആരോഗ്യരക്ഷാ മരുന്നുകിറ്റും വിതരണം ചെയ്യുന്ന പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പന്തളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു അദ്ധ്യക്ഷനായിരുന്നു. ഡോ.ഹരികുമാർ ജെ.പി.എസ് സോമൻ, സുദർശനൻ, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ എസ്.രാജേന്ദ്രൻ, എസ്.അജയകുമാർ, ഷൈനി.എംതുടങ്ങിയവർ സംസാരിച്ചു.