തിരുവല്ല: എസ്.ഡി.പി.ഐ ഭീകരവാദത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രകടനം നടത്തി. കാവുംഭാഗത്ത് നിന്ന് ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ആർ.എസ്.എസ് വിഭാഗ് കാര്യ സദസ്യൻ അഡ്വ.എസ്.എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് അനിഷ് കെ.വർക്കി, ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ധനൻ, പ്രദീപ് ആലംതുരുത്തി, ശൃം മണിപ്പുഴ, ശ്രീനിവാസ് പുറയാറ്റ്, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ജി.വിനു, ജില്ലാ സഹകാര്യവാഹ് രാജേഷ്,ബി.എം.എസ് ജില്ലാ സെക്രട്ടറി പ്രമോദ്, മേഖല സെക്രട്ടറി ഹരികൃഷ്ണൻ, പ്രമേൻ,സുബാഷ്, ശാലിനി, പ്രസന്നകുമാർ കുറ്റൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.