students
കൊടുമൺ പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ വിതരണം ചെയ്യുന്നു

കൊടുമൺ: രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്‌നേഹഭവനിലെ അന്തേവാസികൾക്ക് പുതുവത്സര കിറ്റുകൾ വിതരണം ചെയ്യുകയും സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വീടുകളിൽ സഹായം നൽകുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു.ഫാ.മാത്യു തോമസ്, അങ്ങാടിക്കൽ മണ്ഡലം പ്രസിഡന്റ് സി.ജെ ജോയ്, കൊടുമൺ മണ്ഡലം പ്രസിഡന്റ് മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, മോഹനൻ ചന്ദനപ്പള്ളി, അജേഷ് അങ്ങാടിക്കൽ, ബിജു അലക്‌സ് ബൂത്ത് പ്രസിഡന്റ്, ഗീതാദേവി, യാശോദാ മോഹൻദാസ്, ഏബ്രഹാം സാമുവൽ കോപ്പാറ, പൊന്നൂസ് സാമൂൽ, രാജു പുവന്നുവിളയിൽ, സജി മേലെത്തിൽ, ജോയ് അങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.