ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ വലിയ ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 5ന് നാമസങ്കീർത്തനം. 6 മുതൽ പുരാണ പാരായണം, 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ശസ്ത്രീയനൃത്തം, 8.30ന് ഹൃദയജപലഹരി എന്നിവ നടക്കും. നാളെ മുതൽ 10വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ ഉത്സവബലി ദർശനം. ഒൻപതിന് വൈകുന്നേരം അഞ്ചു മുതൽ വേലൻപാട്ട്. 9,10 തീയതികളിൽ വൈകുന്നേരം 6.30 മുതൽ മേജർസെറ്റ് കഥകളി. 11ന് രാത്രി എട്ടു മുതൽ സേവ. 12ന് വൈകുന്നേരം അഞ്ചുമുതൽ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 10.30ന് ഗാനമേള. 13ന് ഉച്ചയ്ക്ക് ഒന്നിന് ആനയൂട്ട്. രാത്രി 11ന് ബാലെ. 14ന് വൈകുന്നേരം 4.30 മുതൽ കാഴ്ചശ്രീബലി, വേല. 6.30ന് ശീതങ്കൻ തുള്ളൽ. രാത്രി 11.30ന് ഗാനമേള. 15ന് രാത്രി 10.30 മുതൽ നാട്യസംഗീത ശിൽപ്പം.സമാപന ദിനമായ 16ന് ഉച്ചയ്ക്കു രണ്ടിനു തിരുവാതിര. വൈകുന്നേരം 3.30ന് ആറാട്ടെഴുന്നെള്ളത്ത്. ആറു മുതൽ നാദസ്വരക്കച്ചേരി. രാത്രി 9ന് സംഗീത സദസ്. ഒന്നിന് ആറാട്ടു വരവ്. പുലർച്ചെ 4ന് കൊടിയിറക്ക്, വലിയകാണിക്ക എന്നിവ നടക്കും. ക്ഷേത്രകലകൾക്ക് പ്രധാന്യം നൽകിയാണ് ഇക്കുറി ഉത്സവആഘോഷങ്ങൾ ഒരുക്കിയിട്ടുളളത്.