ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനം ഇന്ന് വെണ്മണിയിൽ ആരംഭിക്കും. വെണ്മണി മാർത്തോമാ പാരിഷ്ഹാളിൽ(കെ.കെ രാമചന്ദ്രൻ നായർ നഗറിൽ) രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സുധാകരൻ, സജി ചെറിയാൻ, സി.ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പ്രസാദ്, ജി.ഹരിശങ്കർ, കെ.എച്ച് ബാബുജാൻ, എ.മഹേന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5.30ന് വെണ്മണി കല്യാത്ര ജംഗ്ഷനിൽ ചെങ്ങന്നൂരിന്റെ വികസനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.