 
മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിലെ പൈപ്പുലൈനിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി.പടുതോട് വാട്ടർ ടാങ്കിന്റെ കെട്ടിടം വിണ്ടുകീറി മാറിയതു സംബന്ധിച്ചും മാലിന്യ കൂമ്പാരം സംബന്ധിച്ചും വെള്ളം എഴുമറ്റൂർ ,പുറമറ്റം പഞ്ചായത്തുകളിൽ ലഭിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്തയാക്കിരുന്നു. ഇതേ തുടർന്നാണ് അധികൃതരുടെ നടപടി. രണ്ട് പഞ്ചായത്തിലും ജലലഭ്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികളുമായി പുല്ലാട് ഡിവിഷൻ വാട്ടർ അതോറിറ്റി പണികൾ ആരംഭിച്ചു.