pradeep
പ്രദീപ്

ചെങ്ങന്നൂർ: സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. പുലിയൂർ തോപ്പിൽ തറയിൽ പ്രദീപ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആലാ ഗുരുമന്ദിരത്തിന് സമീപം സൈക്കിളിൽ ഇറക്കമിറങ്ങി വരുമ്പോൾ നിയന്ത്രണംവിട്ട് അടുത്തുള്ള മതിലിൽ തലയടിച്ചു വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രേഷ്മ. മക്കൾ: ശ്രീഹരി, ദീഷ്മ