 
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്.സി സ്കൂളിന്റെ മുൻവശത്ത് ബലക്ഷയം നേരിടുന്ന പഴയ കൽ കെട്ടിനു മുകളിൽ കോൺക്രീറ്റിംഗ് നടത്തിയുള്ള പ്രവൃത്തികൾ പൊളിച്ചു മാറ്റി പുതിയ കെട്ട് നിർമ്മിക്കുന്നതിന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർദ്ദേശം നൽകി. പഴയ കെട്ടിന് മുകളിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്. സ്കൂളിന് മുമ്പിലെ റോഡിന്റെ ഇടുങ്ങിയ ഭാഗം വീതികൂട്ടി നിർമ്മിക്കുന്നതിന് കെ.എസ്.ടി.പി അധികൃതർ , കൺസൾട്ടന്റ് എന്നിവരോടൊപ്പം പ്രത്യേക സാങ്കേതികവിദഗ്ധൻ എന്നിവർ സംയുക്തമായി സ്ഥലപരിശോധന നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും എം.എൽ.എ നിർദ്ദേശിച്ചു.