 
കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബൈക്കിൽ പോകുകയായിരുന്ന മലയാലപ്പുഴ, പൊതീപ്പാട്, നിരനിലത്തു അഭിജിത്തിനെയാണ് കഴിഞ്ഞ ദിവസം രാത്രി 9.30ന് മലയാലപ്പുഴ പുതുക്കുളം റോഡിലെ പൊതീപ്പാട് എസ്.എൻ.ഡി.പി.യു.പി സ്കൂളിന് മുമ്പിൽ കാട്ടുപന്നി ആക്രമിച്ചത്. ബൈക്ക് കുത്തി മറിച്ചിട്ട കാട്ടുപന്നി തുടർന്ന് ഈയാളെ ആക്രമിക്കുകയായിരുന്നു.പത്തനംതിട്ടയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിജിത്തിന്റെ വാരിയെല്ലിനും, തോളേലിനും പൊട്ടൽ ഉണ്ടായിട്ടുണ്ട്. തലയിൽ ഒൻപത് കുത്തിക്കെട്ടുകളുമുണ്ട്. ആക്രമണത്തിൽ ബൈക്കും തകർന്നു. ബന്ധുക്കൾ കോന്നി ഡി.എഫ്.ഒക്ക് പരാതി നൽകി.