 
അടൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സംസ്ഥാനപാത ഇടിഞ്ഞു താഴ്ന്നു. കായംകുളം-പുനലൂർ സംസ്ഥാനപാതയിൽ പതിനാലാം മൈലിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സമീപത്താണ് പൈപ്പുലൈൻ പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ടാറിംഗ് ഭാഗം ഇളകിമാറി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.തകർന്ന് ഭാഗത്ത് ഗതാഗതം പൊലീസ് തടഞ്ഞു.അടൂരിലും പരിസരപ്രദേശങ്ങളിലുമായി വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ പൊട്ടൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ അടൂർ ടൗണിൽ മാത്രം 9 സ്ഥലങ്ങളിലാണ് പൈപ്പു ലൈൻ പൊട്ടിയത്.പൊട്ടിയ പൈപ്പുകൾ ശരിയാക്കാൻ എടുക്കുന്ന സമയം നഗരത്തിൽ എല്ലാം കുടിവെള്ളവിതരണം മുടങ്ങും. പതിനാലാം മൈലിൽ പൈപ്പുപൊട്ടി നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെയും ശരിയാക്കാത്തതിനാൽ കുടിവെള്ളം വിതരണവും തടസപ്പെട്ടിരിക്കുകയാണ്.