തെങ്ങമം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. ഇളംപള്ളിൽ പയ്യനല്ലൂർ രോഹിണിയിൽ വിനോദിന്റെ മകൾ തപസ്യ വിനോദിനെയാണ് തെരുവ് നായ ആക്രമിച്ചത്. പയ്യനല്ലൂർ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പയ്യനല്ലൂരിൽ മറ്റ് അഞ്ച് പേരേയും തെരുവ് നായ ആക്രമിച്ചു.