കോന്നി : ഉൾവനത്തിൽ നിന്ന് തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഫോറിൻസിക് വിഭാഗം കോന്നിയിലെത്തി പരിശോധന നടത്തി. ഇവ ലാബിൽ എത്തിച്ചു ഡി.എൻ.എ പരിശോധനക്കൾക്ക് വിധേയമാക്കും. കഴിഞ്ഞ സെപ്റ്റംബറിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ
കൊക്കാത്തോട് കോട്ടംപാറ ആദിവാസി കോളനിയിലെ ശശി (22), ഭാര്യ സുനിത ( 24 ) എന്നിവരെ കാണാതായതായി സുനിതയുടെ പിതാവ് അച്യുതൻ കോന്നി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ഉൾവനത്തിൽ നിന്ന് തലയോട്ടിയും എല്ലിൻകഷണങ്ങളും കണ്ടെത്തിയത്.