bee-
വിനോദ സഞ്ചാര കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തില്‍ കൂടു കൂട്ടിയ പെരുന്തേനീച്ചകൾ

റാന്നി: പെരുന്തേനരുവിയിൽ പെരുന്തേനീച്ചകൾ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. വിനോദ സഞ്ചാര കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ചകളാണ് സഞ്ചാരികൾക്ക് ഭീഷണിയാവുന്നത്. ഏതുസമയവും തേനീച്ച ശല്യമുണ്ടാവാൻ സാദ്ധ്യയേറെയാണ്. കാലാവസ്ഥ അനുകൂലമായതോടെ ധാരാളം ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്.